Monday, September 15, 2014


............................അമ്മ .........................





വ്രണിത ഹൃദയതിനുടമയാം ഞാനൊരു
തിരിച്ചു പോക്കിനൊരുങ്ങിയിറങ്ങുമീ വേളയിൽ
കാത്തിരിപ്പതിനാരുമില്ലെന്നൊരു
ചിന്തയിൽ മുങ്ങി ഒരു വേള  നില്ക്കവേ
കേട്ടു ഞാൻ പടിപ്പുര വാതിലോളം
മുഴങ്ങിയ ശബ്ദതിനുള്ളിലെ വാത്സല്യ ഭാവം.
വിട പറഞ്ഞീടാതെ മുന്നോട്ടു പോകുവാൻ
പോയൊരു കാൽകളെ കൂച്ച് വിലങ്ങിട്ട
സ്നേഹത്തിൻ ചങ്ങലകിലുക്കം

Friday, September 12, 2014

................................ജൂലൈ.................................



ജൂലൈ മാസം ഒരോര്‍മപ്പെടുതലാണെനിക്ക് 
നീയെന്ന നഷ്ടം എന്നിലുണ്ടാക്കിയോരോര്‍മപ്പെടുതല്‍
രക്തബന്ധങ്ങളുടെ തുലാസില്‍ 
സ്നേഹമൊരു ബന്ധനമായപ്പോള്‍ 
നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍ 
കരിന്തിരി കത്തിയ നിമിഷങ്ങള്‍ 
ഇന്നിപോള്‍ ചിന്തയില്‍ ശേരിയെന്നോ
തെറ്റെന്നോ ഇല്ലാത്ത നിര്‍വികാരത 
നനവാര്‍ന്ന ആ ഓര്‍മകള്‍ക്കപ്പുറം 
നിന്‍റെയാ മധുര സ്മൃതികളുണ്ട് 
ഓര്‍മകള്‍ക്കിപ്പുറം ജീവിതമെന്ന യാഥാര്‍ത്യമുണ്ട്
.....................നില്പ്പ് ......................






അവരിവിടെ നില്ക്കുവാൻ
തുടങ്ങിയിട്ടെത്ര നാളായി
അറിയുമോ നിങ്ങൾക്ക് !!!
അറിയുവാൻ വഴിയില്ല,
കാരണം നിങ്ങൾ തൻ കണ്ണുകൾ
കാണാതെ പോകുന്നതീ കാഴ്ചകൾ.
നഗരതിലൊരധികപറ്റായവർ നില്ക്കുന്നു
എന്തിനു  വേണ്ടിയെന്നറിയുമോ നിങ്ങൾക്ക്!!
അറിയുവാൻ വഴിയില്ല കാരണം
നിങ്ങൾക്കെന്നും അവരോരധിക പറ്റായിരുന്നു.
നില്ക്ക തന്നെയായിരുന്നു ഇത്രയും നാളവർ
നിങ്ങൾ തൻ വീടിന്റെ പിന്നാമ്പുറങ്ങളിൽ.
ഒരിറ്റു വറ്റിന് വേണ്ടിയും പിന്നെയാ
ഒരു മുറി തുണ്ട് പൊകയിലക്കായും.
നിങ്ങൾ തൻ വിസ്തൃത ഭൂമിയിൽ
അന്നവർ വിതച്ചതും, കാവൽ കിടന്നതും
കൊയ്തതും നിങ്ങൾക്ക് വേണ്ടി.
കൂലിയായി കിട്ടിയതെന്തെന്നറിയുമോ
വാറ്റു ചാരായത്തിൻ ലഹരി മാത്രം.
ലഹരിയിൽ മുങ്ങിയ അവന്റെ  പെണ്ണിന്റെ മാനം
കവർന്നെടുത്തതും നിങ്ങൾ തൻ ആൾക്കാർ.
ഇന്നവർ വീണ്ടും നില്ക്കുന്നു
നിങ്ങൾ തൻ മുന്നിൽ
എന്തിനു വേണ്ടിയെന്നറിയുമോ !!!
ഒരു തുണ്ട് ഭൂമിക്കു വേണ്ടി.