Friday, April 24, 2015

കാറ്റിന്റെ തേരിലേറി പോകാം,
നാം ഓർമകളെ കുഴിച്ചു മൂടിയ
ആ പുരാതന ഗ്രാമത്തിലേക്ക്.
ചിലതെങ്കിലും മുളച്ചു
പൊന്തിയിട്ടുണ്ടാകാം,
പൂവിട്ടിട്ടുമുണ്ടാകാം.

എങ്കിലാ പൂക്കൾ തൻ
സൌരഭ്യമേൽക്കാം
ശിഷ്ട കാലത്തിനു കരുത്തേകുവാൻ




പകലും രാത്രിയും ഒരു നൂലിഴയാൽ
 ബന്ധിപ്പിക്കുന്ന സന്ധ്യയെപ്പോലെ 
 
 
എന്നെയും നിന്നെയും കൊരുത്തിരിക്കുന്ന
 കണ്ണിയാണ് സൌഹൃദം
നിലയ്കാത്തൊരു ശബ്ദം 
കേൾക്കുന്നുണ്ടുള്ളിലെവിടെയോ
എന്റെ മോഹ പക്ഷി 
ചിരകടിച്ചകന്നതാകാംഅല്ലെങ്കിലി
വൈകിയ വേളയിലെൻമനം കരയുന്നതാകാം

രാവേറെയായി എങ്കിലും 
അണയാതെ കത്തുന്നു 
ഉള്ളിലൊരു നെരിപ്പോട്.


                                                                                                     ഗൃഹാതുരത്വം                                                     എന്നതെന്തവസ്തയാണ് 
                                                                                                         നഷ്ടപെട്ടതെന്തോ                                                                                                                         നേടുവാനുള്ളഭിവാഞ്ജയല്ലേ ????
                                                                                                   മറവിയെന്നുള്ളതു                                                                                                                          ഓര്‍മിക്കാതിരിക്കലല്ലേ ??


ഓർമ തൻ താളുകൾ 
എത്ര കീറിയിട്ടും
പിന്നെയും  തെളിയുന്നു ,
നീ  വരച്ചിട്ടോരോർമകൾ.


                                                                                                      .........ഫെമിനിസ്റ്റ്............

                                                                              പണിയെടുത്തു നടുവൊടിയാറായപ്പോൾ
                                                                                  അവളൊരു ഫെമിനിസ്റ്റായി,
                                                                                      പണിയെടുപ്പിച്ചവനിട്ടൊരു മുട്ടൻ പണി


...................കാക്ക.........................

കാക്ക, ബലിയിടുംസമയത്ത് 
നമ്മൾ കൈകൊട്ടി വിളിച്ചു 
സ്നേഹിക്കും പിതാമഹർ




                                                                                          കിട്ടാത്ത സ്നേഹത്തെക്കുറിച്ച്  
                                                                                          പരാതി പറഞ്ഞ മനുഷ്യൻ
                                                                                        കൊടുക്കാതെ സ്നേഹത്തെ പൂട്ടി വെച്ചു

ആദ്യ മധുരത്തിനും
അവസാന ചുംബനത്തിനുമിടയിലുള്ള
സ്നേഹ കടലാണമ്മ

                                                                                                                 നടന്നു തീർന്ന വഴികളിലെങ്ങും
                                                                                                                  ഞാൻ കണ്ടില്ല
                                                                                                                 നീ തന്ന സ്നേഹത്തോളം
                                                                                                                 വേറൊരു സ്നേഹവും"


പെയ്തു തീരാതെ 
ഉള്ളിലിപ്പോഴും നില്പ്പുണ്ട്
നിന്നോടുള്ള പ്രണയത്തിൻ
മഴ മേഘങ്ങൾ




ശിലപോലെ ആടി
ഉലയാതെ നില്‍ക്കിലും
തോല്‍ക്കാതെ തോറ്റു
ജയിക്കാതെ ജയിച്ചു
കളിയറിയാതെയൊരു
നിസ്സംഗ ഭാവം മനസ്സില്‍
മരണമൌനങ്ങള്‍ തളംകെട്ടുന്ന
വിരസമാം പകലുകള്‍
അശാന്തി തെളിയുന്ന
ഏകാന്തതയുടെ കരി രാവുകള്‍
തീച്ചൂടിലുരികിയുരുകി നില്‍കുന്ന
ചെടിതന്നില്‍ അവശേഷിക്കും
പ്രതീക്ഷകള്‍ കണക്കെ ചില ചിന്തകള്‍
എവിടെയോ നഷ്ടപെട്ടതിന്‍ വേദന
പ്രതിഫലിപ്പിക്കുന്നോരാ കണ്ണുകള്‍.
ഓര്‍മകളിലിപ്പോളും തളിരിട്ടു
നില്‍കുന്ന സൌഹൃദ ചില്ലകള്‍.
പുലരുവോളമുറങ്ങാതെ
പറഞ്ഞു തീര്‍ത്ത കഥകള്‍,
വിശപ്പിന്റെ തീരാത്ത ഉത്സവങ്ങള്‍
പങ്കിടലുകള്‍, കെട്ടിപ്പിടിത്തങ്ങള്‍.

തീരാതെ പെയ്തൊരാ സ്നേഹമഴയുടെ
ആര്‍ദ്ര താലത്തിലലിഞ്ഞിപ്പോളും
നില്‍ക്കുവാന്‍ മോഹം.
എവിടെയോ പൊട്ടിച്ചു മാറ്റിയ
ബന്ധങ്ങള്‍ വീണ്ടും
കൂട്ടിയിണക്കുവാന്‍ മോഹം
,,,,,,,,,,,,,,,,,,,,,,,,,,,,,,മടിയൻ....................................


നിന്റെ കൂട്ടുകാരെല്ലാം
എന്നോട് പറഞ്ഞതൊന്നുമാത്രം
അവൻ മടിയനാണ്

പിണങ്ങിപ്പോയ നിൻ സ്നേഹിതർ
എന്നോട് ചൊന്നതും മറ്റൊന്നുമല്ല
അവനൊരു മടിയനാണ്,
അവനോളം പോന്നൊരു മടിയനില്ല.

വികാരങ്ങൾ ഘനീഭവിച്ച നിന്റെ
മുഖത്തേക്ക് നോക്കവേ ഞാൻ കരുതി,
അവർ ചോന്നതെത്ര ശെരി.

ഹൃദയ പാളികൾ വലിച്ചു തുറന്നു
ഞാൻ  അകത്തേക്ക് കടക്കവേ കണ്ടു,
തമസ്സിൽ,ഓര്മകളുടെ പിരിയൻ ഗോവണിയിൽ,
ഭൂതകാലത്തിന്റെ ഇഴകളാൽ
ബന്ധിക്കപ്പെട്ട നിന്നെ.

ഒഴുകി പരക്കുന്ന ഇരുട്ടിലും
അറിഞ്ഞു ഞാൻ,എന്നിലും  ,
വേരുകളാഴ്തുന്നോരാ ഒര്മകളെ.

പുറത്തെ പ്രകാശത്തിൽ
നമ്മുടെ സ്നേഹിതർ
ഇപ്പോൾ  പറയുന്നുണ്ടാകും
ഇവനും മടിയൻ

അവർ ഒരേ തൂവൽ പക്ഷികൾ.

........................ബാക്കി പത്രം.....................



കഴിഞ്ഞു പോകുന്നോരാ വര്ഷം 

ബാക്കി വെച്ചതെന്താണ്,
ഇന്നീ രാത്രിതൻ വേളയിൽ 
നിലാവലിഞ്ഞില്ലാതാകുമീ നിശീഥിനിയിൽ 
കൊഴിഞ്ഞു പോയ മുന്നൂറ്റി അറുപത്തഞ്ചു 
ദിനങ്ങൾ തൻ ബാക്കി പത്രം.


നിറവും നിലാവും

കുളിരും കിനാവും മാത്രമല്ല 
ഇനിയും വായിച്ചു തീരാത്ത 
ജീവിത പുസ്തകതാളുകൾ
വേരറ്റ ചിന്തകൾ,
നഷ്ടപ്പെടുത്തിയനവധി അവസരങ്ങൾ.
പെയ്തോഴിഞ്ഞില്ലാതായ മരണമൌനങ്ങൾ. 
മോഹ ഭംഗങ്ങളാം കബന്ധങ്ങൾ.

അവസാനിക്കുന്നയീ വര്ഷം
അവശേഷിപ്പിക്കുന്നതിനിയുമേറെ
കടന്നു കയറ്റത്തിൻ കരാള ഹസ്തങ്ങൾ
കച്ചവടത്തിൻ മര്യാദയില്ലാത്ത
വിദ്യാ ആഭാസങ്ങൾ.
ഇനിയും തീര്ന്നിട്ടില്ലാത്ത
എത്തി നോട്ടങ്ങൾ തൻ സദാചാര ചിന്തകൾ,
വിഷമിറ്റുന്ന വര്ഗീയ കോമരങ്ങൾ,
അതിജീവനത്തിന്റെ നില്പ് സമരങ്ങൾ,
വില്പനയുടെ മനുഷ്യ മാംസങ്ങൾ,
പിന്നാമ്പുറങ്ങളിലെ രാഷ്ട്രീയ കച്ചവടങ്ങൾ
കണ്ടു നില്പവര്ക്കിതെല്ലാം വെറും രസച്ചരടുകൾ.

എങ്കിലും പ്രതീക്ഷ തൻ ദീപവും
തെളിയിച്ചു നമുക്കെതിരെല്ക്കാം
ഒരു പുതു വര്ഷത്തെകൂടി
പാഴാകില്ലെന്നുറപ്പിക്കാൻ കഴിയില്ലെങ്കിലും
കൊളുത്താതിരിക്കുവാൻ കഴിയില്ല
പ്രതീക്ഷകളെ, വിശ്വാസങ്ങളെ,
ഭാഗ്യ നിര്ഭാഗ്യങ്ങളെ കണ്ണും നട്ടു
വീണ്ടുമൊരു യാത്ര.

Friday, January 30, 2015

...........................നഷ്ടം.....................



വന്യമാമൊരു സ്വപ്നത്തിൻ

പിറകിലോടി ഞാൻ തളര്ന്നിരിക്കെ

പതുക്കെയെന്നുള്ളിലിരുന്നാരോ ,

ചൊല്ലിയതിത്രമാത്രം.

പോയവയെല്ലാം നിന്നുള്ളിൽ

അവശേഷിപ്പിച്ചതിൻ മാധുര്യം

നുണയുക മാത്രമിനി ശിഷ്ടകാലം.

കിട്ടുക കഷ്ടം, തിരിച്ചുകിട്ടുക കഷ്ടം

എന്നറികിലും ഉള്ളിലെ

മോഹത്തിൽ എവിടെയോ


അലയടിച്ചീടുന്ന ബാല്യകാലം.
......................കാതങ്ങൾ...................... 


കണ്ണിമകളെ നിദ്ര പുല്കുവാൻ 

മടിക്കുമീ വര്ഷകാല രാത്രിയിൽ 

ഏകാന്തത തൻ കടന്നു കയറ്റം.

മറവി തൻ മാറാലകളെ

തള്ളി നീക്കി, ഓർമ്മകൾ 

വീണ്ടും ചുരം കയറുന്നു.


നിർത്താതെ പെയ്തൊരാ 

തുലാ വർഷ രാത്രിയിൽ

ഒറ്റപെടലിന്റെ വേദനയറിഞ്ഞു,

അച്ഛന്റെ നഷ്ടമറിഞ്ഞു.


പിന്നേയുമോടി മറഞ്ഞൊരാ 

കാലത്തിനപ്പുറം വേറെയു,

മൊരായിരം വേദനയറിഞ്ഞു.



ഇന്നീ ആശുപത്രി കിടക്കയിൽ

മരുന്നിൻ മണങ്ങളിൽ 

കുരിങ്ങിക്കിടക്കവേ,

പുലരുവാനിനിയുമൊരായിരം 

കാതങ്ങൾ ഉണ്ടെന്ന തോന്നൽ മനസ്സിൽ