Friday, September 12, 2014

.....................നില്പ്പ് ......................






അവരിവിടെ നില്ക്കുവാൻ
തുടങ്ങിയിട്ടെത്ര നാളായി
അറിയുമോ നിങ്ങൾക്ക് !!!
അറിയുവാൻ വഴിയില്ല,
കാരണം നിങ്ങൾ തൻ കണ്ണുകൾ
കാണാതെ പോകുന്നതീ കാഴ്ചകൾ.
നഗരതിലൊരധികപറ്റായവർ നില്ക്കുന്നു
എന്തിനു  വേണ്ടിയെന്നറിയുമോ നിങ്ങൾക്ക്!!
അറിയുവാൻ വഴിയില്ല കാരണം
നിങ്ങൾക്കെന്നും അവരോരധിക പറ്റായിരുന്നു.
നില്ക്ക തന്നെയായിരുന്നു ഇത്രയും നാളവർ
നിങ്ങൾ തൻ വീടിന്റെ പിന്നാമ്പുറങ്ങളിൽ.
ഒരിറ്റു വറ്റിന് വേണ്ടിയും പിന്നെയാ
ഒരു മുറി തുണ്ട് പൊകയിലക്കായും.
നിങ്ങൾ തൻ വിസ്തൃത ഭൂമിയിൽ
അന്നവർ വിതച്ചതും, കാവൽ കിടന്നതും
കൊയ്തതും നിങ്ങൾക്ക് വേണ്ടി.
കൂലിയായി കിട്ടിയതെന്തെന്നറിയുമോ
വാറ്റു ചാരായത്തിൻ ലഹരി മാത്രം.
ലഹരിയിൽ മുങ്ങിയ അവന്റെ  പെണ്ണിന്റെ മാനം
കവർന്നെടുത്തതും നിങ്ങൾ തൻ ആൾക്കാർ.
ഇന്നവർ വീണ്ടും നില്ക്കുന്നു
നിങ്ങൾ തൻ മുന്നിൽ
എന്തിനു വേണ്ടിയെന്നറിയുമോ !!!
ഒരു തുണ്ട് ഭൂമിക്കു വേണ്ടി.

No comments:

Post a Comment