Sunday, October 12, 2014

.................വിരഹം ........................



ഓ പ്രിയേ നീയെവിടെയാണ്
നിന്നെക്കുറിചുള്ളോരോർമകൾ
എന്നെ വല്ലാതെ അലട്ടുന്നു.
തെരുവുകളിലെല്ലാം ഞാൻ
നിന്നെ തിരഞ്ഞു
നിശാഗന്ധികൾ പൂത്തു നില്കുന്ന
താഴ്വരകളിലെല്ലാം ഞാൻ
നിനക്കായ് അലഞ്ഞു.
കാറ്റിന്റെ തേരേറി വരുന്ന
മഴമേഘങ്ങളോട് ഞാൻ ആരാഞ്ഞു.
തോരാതെ പെയ്യുന്ന തുലാവർഷ
രാത്രികളിൽ ഞാൻ നിനക്കായ് കാത്തു.
വിരഹത്തിൻ വേദനയിൽ
എൻ മനമാകെ കലങ്ങിയിരിക്കുന്നു.
എന്റെ മനസ്സ് നിനക്കായി കേഴുന്നു.
പൂക്കളാൽ അലങ്ക്രിതമാം പൂന്തോട്ടത്തിലും
സ്വസ്ഥമായിരിക്കാൻ കഴിയില്ലെനിക്ക്,
തീരത്തെ മണലിൽ സന്ദർശകർ
ഉപേക്ഷിച്ച കാല്പാടുകൾ പോലെ
നിന്റെ ഓർമ്മകൾ എന്നിൽ അവശേഷിച്ചിരിക്കുന്നു.
ഇനിയൊരു പ്രളയത്തിൽ മുങ്ങും വരെ

No comments:

Post a Comment