Sunday, October 12, 2014

..........ഭയം ................


എവിടുന്നു  വരുന്നു നീ
ഇരുൾ പരക്കുമ്പോൾ.
എവിടെ നീ പോകുന്നു
പകലിന്റെ വെട്ടത്തിൽ.
എന്തിനു നീയെന്റെ സ്വപ്നങ്ങളിൽ
വന്നെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.
സ്കൂൾ വിട്ടു വരും വഴി
ഇടവഴികലോരത്ത് നിന്നത്
എന്നെ പേടിപ്പിക്കാൻ വേണ്ടിയല്ലേ.
എന്തിനു സന്ധ്യക്ക്‌ നീയെന്റെ
കുളിപ്പുര പടിവാതിലിലെതിനോക്കി
ചൊന്നതു ഞാനല്ല ചെക്കാ,
മറ്റാരോ ചൊന്നു വെന്നച്ചനോട്.
കിട്ടിയ തല്ലിൽ നോന്തതിനാണോ
അതോ എന്നോട് തോന്നിയ ദേഷ്യതിനൊ
തെക്കേലെ മാവിൽ നീ  തൂങ്ങിയത്‌.
ചൊന്നതു ഞാനല്ല ചെക്കാ

സത്യമായ് നിന്നെ ഞാൻ സ്നേഹിച്ചിരുന്നു.
...............ഓർമ്മകൾ ............


ഓർമ്മകൾ ചിലപ്പോൾ
എനിക്കൊരു പുസ്തകമാണ്.
ഇടയ്കിടെ  മറിച്ചു
നോക്കാവുന്ന ഒരു പുസ്തകം.
ചില പാഠങ്ങളിൽ നിന്ന്
നാം നേടും സന്തോഷം.
ചിലവ നമുക്ക് തരും സങ്കട കടൽ.
എങ്കിലും മുടക്കം വരുത്താതെ
മറിച്ചു നോക്കാറുണ്ട് ഞാൻ
എൻഓർമ പുസ്തകം.
ഓർമ്മകൾ ചിലപ്പോൾ
 ഒച്ചിനെപ്പോലെയാണ്
കാലത്തിനു പിറകെ
ഇഴയുന്ന ഒച്ചിനെപോലെ.
എങ്കിലും നനവാർന്ന പാദങ്ങളാൽ
അത് തന്റെ പാതകൾ
തെളിച്ചിട്ടു പോകുന്നു.
ഓർമ്മകൾ എനിക്കെന്റെ കൂട്ടുകാർ

കൂടെ കളിക്കുന്ന കൂട്ടുകാർ
.................വിരഹം ........................



ഓ പ്രിയേ നീയെവിടെയാണ്
നിന്നെക്കുറിചുള്ളോരോർമകൾ
എന്നെ വല്ലാതെ അലട്ടുന്നു.
തെരുവുകളിലെല്ലാം ഞാൻ
നിന്നെ തിരഞ്ഞു
നിശാഗന്ധികൾ പൂത്തു നില്കുന്ന
താഴ്വരകളിലെല്ലാം ഞാൻ
നിനക്കായ് അലഞ്ഞു.
കാറ്റിന്റെ തേരേറി വരുന്ന
മഴമേഘങ്ങളോട് ഞാൻ ആരാഞ്ഞു.
തോരാതെ പെയ്യുന്ന തുലാവർഷ
രാത്രികളിൽ ഞാൻ നിനക്കായ് കാത്തു.
വിരഹത്തിൻ വേദനയിൽ
എൻ മനമാകെ കലങ്ങിയിരിക്കുന്നു.
എന്റെ മനസ്സ് നിനക്കായി കേഴുന്നു.
പൂക്കളാൽ അലങ്ക്രിതമാം പൂന്തോട്ടത്തിലും
സ്വസ്ഥമായിരിക്കാൻ കഴിയില്ലെനിക്ക്,
തീരത്തെ മണലിൽ സന്ദർശകർ
ഉപേക്ഷിച്ച കാല്പാടുകൾ പോലെ
നിന്റെ ഓർമ്മകൾ എന്നിൽ അവശേഷിച്ചിരിക്കുന്നു.
ഇനിയൊരു പ്രളയത്തിൽ മുങ്ങും വരെ
.....................വ്യഥ.....................



വ്യഥകളാണെല്ലാര്‍ക്കും
മനോ വ്യഥകളാണെല്ലാര്‍ക്കും
വ്യഥയില്ലാതവരെ കാണുവാന്‍ കിട്ടുമോ ഭൂമിയില്‍
വ്യഥയില്ലാതെയിതെന്തൊരു ജീവിതം
അങ്ങനെയോന്നത് എങ്ങനെ സാദ്യമീഭൂമിയില്‍

അച്ഛന്റെയുള്ളിലെ വ്യഥയെനിക്കറിയാം
അത് കയ്യിലെ കാശിന്റെ കുറവിനാല്‍
ഉണ്ടാകും  മനോവ്യഥ
പുര നിറഞ്ഞു നില്‍കുന്ന ചേച്ചിയെ
കാണുമ്പോള്‍ അമ്മയ്കുമുള്ളില്‍ ഒരു വ്യഥ.
കൂട് വിട്ടു മാറേണ്ടിവരുന്ന
പെണ്ണിന്റെ വ്യഥയാണ് ചേച്ചിക്ക്.
ശിഷ്ടകാലമെന്നുവരെ അതു കഷ്ടകാലമായിടുമോ
എന്നുള്ളതാണീ മുത്തച്ഛന്റെ വ്യഥ
പിഞ്ചികീറിയ ഷര്‍ട്ടിനു പകരമോരെണ്ണം
എങ്ങനെ കിട്ടും അനിയന്റെ ഉള്ളിലും പൊട്ടുന്ന വ്യഥ
ഇവര്‍ക്കിടയിലിങ്ങനെ നില്‍ക്കെ

വ്യഥ കളില്ലാത്തതാണെന്റെ വ്യഥ
......................വീടിറക്കം................



പോകണമൊരിക്കൽ എന്നാകിലും
പൂർണ്ണ മനസ്സോടെ പോകുവാൻ കഴിയില്ലെനിക്ക്
വിട്ടിട്ടു പോകുവതെങ്ങനെ എന്റെ
പ്രിയമുള്ള ഓർമകളൊക്കെയും.

മുട്ടിലിഴഞ്ഞതും തത്തി നടന്നതും
ഓടിക്കളിച്ചതും ഈ മണ്ണിലത്രെ
പൂർവ പിതാക്കൾ നിദ്രയിലുള്ളതും
വേറെങ്ങുമല്ലായീമണ്ണിൽ തന്നെ.

വിറ്റു തുലച്ചു മക്കളവർ
വീതം കിട്ടിയതൊക്കെയും
നഷ്ടപ്പെടുത്തിയ വസ്തുക്കളെക്കാൾ
നഷ്ടമാകാത്തോരെൻ ഓർമ്മകൾ കൈമുതൽ.

സഭാ കമ്പം പിടിപെട്ട  കുട്ടിയെപ്പോൾ ഞാൻ
ഒരു വേള പകച്ചു നിന്നുവെന്നാകിലും
സമചിത്തത പൂണ്ടു ഞാൻ  ഇങ്ങനെ കരുതി
വീടും പറമ്പും മറ്റു പുരയിടങ്ങളും
കൈവശം കിട്ടിയ പിതൃസ്വത്തു മാത്രം
ഇവയൊന്നും ഞാൻ കൊണ്ടുവന്നതല്ല 
ഇവയൊന്നും ഞാൻ കൊണ്ടു പോവുകയുമില്ല.

എന്നച്ചനുറങ്ങിയ കട്ടിലതാ
മുറ്റത്തെ കോണിലെടുതിട്ടു മകൻ
വീടോഴിഞ്ഞിറങ്ങുമീ വേളയിൽ

കൂടെയെടുക്കാമാ കട്ടിലുംകൂടി .
..................ഭൂമി ദേവി.......................




1.    ജനിചുയർന്നൊരീ ഭൂമിയിൽ തന്നെ 

ഞാൻ മറയുമൊരിക്കലെന്നാകിലും.

ജീവിചിരിക്കോളമെങ്കിലും ചെയ്തീടണം

സൽകർമങ്ങൾ കുറച്ചെങ്കിലും.

പെറ്റു വളർത്തിയൊരമ്മയും

പോറ്റി വളര്ത്തിയ അച്ചനുമല്ലാതെ

എന്നെ തൊട്ടിലാട്ടി വളർത്തിയോരമ്മ.

തുറന്നു വെച്ചൊരു വലിയ പുസ്തകമായ്

നിലകൊൾവത് എന്നുടെയമ്മ 

സർവ്വം സഹയാം ഭൂമി ദേവി.

പക്ഷി മൃഗാദികൾ പിന്നെയീ ഞാനും
 
പിറന്നു വീണതീ മണ്ണിൽ.

ഏവര്ക്കും ജീവിക്കാൻ അവകാശമുണ്ടെങ്കിലും
 
മർത്യനു ജീവിക്കാൻ വേണ്ടിയാണെന്നൊരു പേരിനാൽ 

കൊന്നൊടുക്കുന്നു നാം മറ്റുള്ളവയെ 

വെട്ടിയും കുത്തിയും ഇടിച്ചു നിരത്തിയും 

നാം ചെയവത് അമ്മയ്ക് ദോഷമാണെങ്കിലും 

ഇരു കൈകളും തുറന്നു 

നിലകൊൾവത് എന്നുടെയമ്മ

സർവ്വം സഹയാം ഭൂമി ദേവി. 

ഓടിയും ചാടിയും വെട്ടിപ്പിടിച്ചും

നാം നേടുന്നതെല്ലാം

ജനിചുയർന്നൊരീ ഭൂമിയിൽ തന്നെ 

ഒരു പാഴ് വസ്തുവായി 

കളഞ്ഞിട്ടു പോകണമൊരിക്കൽ.

Monday, September 15, 2014


............................അമ്മ .........................





വ്രണിത ഹൃദയതിനുടമയാം ഞാനൊരു
തിരിച്ചു പോക്കിനൊരുങ്ങിയിറങ്ങുമീ വേളയിൽ
കാത്തിരിപ്പതിനാരുമില്ലെന്നൊരു
ചിന്തയിൽ മുങ്ങി ഒരു വേള  നില്ക്കവേ
കേട്ടു ഞാൻ പടിപ്പുര വാതിലോളം
മുഴങ്ങിയ ശബ്ദതിനുള്ളിലെ വാത്സല്യ ഭാവം.
വിട പറഞ്ഞീടാതെ മുന്നോട്ടു പോകുവാൻ
പോയൊരു കാൽകളെ കൂച്ച് വിലങ്ങിട്ട
സ്നേഹത്തിൻ ചങ്ങലകിലുക്കം

Friday, September 12, 2014

................................ജൂലൈ.................................



ജൂലൈ മാസം ഒരോര്‍മപ്പെടുതലാണെനിക്ക് 
നീയെന്ന നഷ്ടം എന്നിലുണ്ടാക്കിയോരോര്‍മപ്പെടുതല്‍
രക്തബന്ധങ്ങളുടെ തുലാസില്‍ 
സ്നേഹമൊരു ബന്ധനമായപ്പോള്‍ 
നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍ 
കരിന്തിരി കത്തിയ നിമിഷങ്ങള്‍ 
ഇന്നിപോള്‍ ചിന്തയില്‍ ശേരിയെന്നോ
തെറ്റെന്നോ ഇല്ലാത്ത നിര്‍വികാരത 
നനവാര്‍ന്ന ആ ഓര്‍മകള്‍ക്കപ്പുറം 
നിന്‍റെയാ മധുര സ്മൃതികളുണ്ട് 
ഓര്‍മകള്‍ക്കിപ്പുറം ജീവിതമെന്ന യാഥാര്‍ത്യമുണ്ട്
.....................നില്പ്പ് ......................






അവരിവിടെ നില്ക്കുവാൻ
തുടങ്ങിയിട്ടെത്ര നാളായി
അറിയുമോ നിങ്ങൾക്ക് !!!
അറിയുവാൻ വഴിയില്ല,
കാരണം നിങ്ങൾ തൻ കണ്ണുകൾ
കാണാതെ പോകുന്നതീ കാഴ്ചകൾ.
നഗരതിലൊരധികപറ്റായവർ നില്ക്കുന്നു
എന്തിനു  വേണ്ടിയെന്നറിയുമോ നിങ്ങൾക്ക്!!
അറിയുവാൻ വഴിയില്ല കാരണം
നിങ്ങൾക്കെന്നും അവരോരധിക പറ്റായിരുന്നു.
നില്ക്ക തന്നെയായിരുന്നു ഇത്രയും നാളവർ
നിങ്ങൾ തൻ വീടിന്റെ പിന്നാമ്പുറങ്ങളിൽ.
ഒരിറ്റു വറ്റിന് വേണ്ടിയും പിന്നെയാ
ഒരു മുറി തുണ്ട് പൊകയിലക്കായും.
നിങ്ങൾ തൻ വിസ്തൃത ഭൂമിയിൽ
അന്നവർ വിതച്ചതും, കാവൽ കിടന്നതും
കൊയ്തതും നിങ്ങൾക്ക് വേണ്ടി.
കൂലിയായി കിട്ടിയതെന്തെന്നറിയുമോ
വാറ്റു ചാരായത്തിൻ ലഹരി മാത്രം.
ലഹരിയിൽ മുങ്ങിയ അവന്റെ  പെണ്ണിന്റെ മാനം
കവർന്നെടുത്തതും നിങ്ങൾ തൻ ആൾക്കാർ.
ഇന്നവർ വീണ്ടും നില്ക്കുന്നു
നിങ്ങൾ തൻ മുന്നിൽ
എന്തിനു വേണ്ടിയെന്നറിയുമോ !!!
ഒരു തുണ്ട് ഭൂമിക്കു വേണ്ടി.

Friday, August 29, 2014

1.    

1                                      മഴക്കാലം



  ഓർമകളിൽ ഒരു കാലം 

മഴയോഴികിയ ബാല്യകാലം
 
നനഞ്ഞൊട്ടിയ തുണിയുമായി 

നെഞ്ചോടടുക്കിയ പുസ്തക കെട്ടുമായി 

ഒത്തിരി ഓടിയിട്ടുണ്ടാ പാടവരമ്പിൽ 
  
  പലപ്പോഴും നനയാതെ

കുടപിടിച്ച് തന്നതെൻ കൂട്ടുകാരി 

ആകാശമിരുണ്ടരാ സന്ധ്യയിൽ 

ആർത്തലചൊരു മഴയിൽ

ഒഴുകിപോയത്‌ തല ചായ്കണ കൂരയും 

ജനിപിച്ച മാതാ പിതാക്കളും 

കൂടെയെൻ ഉടപിറന്നോരും 

പിന്നെയോരിക്കലാ തോരാത്ത 

കർക്കിട പെയ്ത്തിൽ

നനഞ്ഞു ചിതറിയതെൻ കളി കൂട്ടുകാരി 

മഴക്കാലമെനിക്കൊരോര്മ്മ പുതുക്കലാണ് 

നഷ്ട ബാല്യത്തിന്റെ ഓര്മ പുതുക്കൽ 

പലകുറി പിന്നെയും മഴ പെയ്തു ഭൂമിയിൽ

ഇക്കുറി ഞാനെന്നു മനസ്സ് പറയുന്നു

Monday, August 25, 2014





.................................................ബന്ധങ്ങള്‍.............................................................................................



1.    ചില ബന്ധങ്ങൾ കാറ്റിനെ പോലെയാണ്
എവിടെ നിന്ന് വന്നാലും
എവിടേക്ക് പോയാലും                     
അത് നമ്മെ തഴുകി കടന്നു പോകും.
അതു പോലെ കടന്നു വന്നവർ
പിടിച്ചെടുത്തു എൻ ഹൃദയത്തിലൊരിടം.
നോക്കു സുഹൃത്തേ സഹോദരാ
വിട ചൊല്ലുവാൻ സമയമായി.
നേരമിതു വല്ലാത്ത നേരം
വിട ചൊല്ലി പോകുന്ന നേരം.
സ്വപ്‌നങ്ങൾ പ്രതീക്ഷകൾ
ഭാണ്ടതിലാക്കി നീ
ഇനിയും കാണുമെന്നുര ചെയ്തു
പോകുമീ വേളയിൽ
കണ്ണിലൊരു നീറ്റലായി
നെഞ്ചിലൊരു നോവായി
ചോല്ലുവാനുള്ളത് ഒന്ന് മാത്രം
നേടുവാൻ കഴിയട്ടെ നിന്റെ സ്വപ്‌നങ്ങൾ

പുലരട്ടെ ഇനിയുമീ ബന്ധങ്ങൾ തനിമയോടെ

Saturday, August 23, 2014

...............................................................................സ്വപ്നം..........................................................................










  ഇടതൂര്ന്ന മുടിയിഴകളിൽ 

  പൂകൈകളാൽ തഴുകവേ 

ഞാനൊരു പൂമ്പാറ്റയായി പാറി നടന്നു 

നെറ്റിയിൽ തന്നൊരു ചുടു ചുംബനത്താൽ


ഞാനലിഞ്ഞില്ലതെയായി 

അഴകാർന്ന കേശഭാരത്താൽ
 
അവളെന്റെ കാഴ്ച്ചയെ പാതിയും മറച്ചു 

ഇതുവരെ കാണാത്ത മായിക ലൊകമെൻ 

ഇടനെഞ്ചിലാകെ പൂത്തുലഞ്ഞു 

വിറയാർന്ന കൈകളാൽ ഞാനവളുടെ 

മുടിയിഴകളെ തഴുകി 

ഞെട്ടിയുണരവെ ഞാനറിഞ്ഞു 

എല്ലാം മായിക സ്വപ്നമെന്ന് 

പ്രണയം മധുരം മനോഹരം 

സ്വപ്നം അതിമധുരം മധുരതരം.