Friday, April 24, 2015

,,,,,,,,,,,,,,,,,,,,,,,,,,,,,,മടിയൻ....................................


നിന്റെ കൂട്ടുകാരെല്ലാം
എന്നോട് പറഞ്ഞതൊന്നുമാത്രം
അവൻ മടിയനാണ്

പിണങ്ങിപ്പോയ നിൻ സ്നേഹിതർ
എന്നോട് ചൊന്നതും മറ്റൊന്നുമല്ല
അവനൊരു മടിയനാണ്,
അവനോളം പോന്നൊരു മടിയനില്ല.

വികാരങ്ങൾ ഘനീഭവിച്ച നിന്റെ
മുഖത്തേക്ക് നോക്കവേ ഞാൻ കരുതി,
അവർ ചോന്നതെത്ര ശെരി.

ഹൃദയ പാളികൾ വലിച്ചു തുറന്നു
ഞാൻ  അകത്തേക്ക് കടക്കവേ കണ്ടു,
തമസ്സിൽ,ഓര്മകളുടെ പിരിയൻ ഗോവണിയിൽ,
ഭൂതകാലത്തിന്റെ ഇഴകളാൽ
ബന്ധിക്കപ്പെട്ട നിന്നെ.

ഒഴുകി പരക്കുന്ന ഇരുട്ടിലും
അറിഞ്ഞു ഞാൻ,എന്നിലും  ,
വേരുകളാഴ്തുന്നോരാ ഒര്മകളെ.

പുറത്തെ പ്രകാശത്തിൽ
നമ്മുടെ സ്നേഹിതർ
ഇപ്പോൾ  പറയുന്നുണ്ടാകും
ഇവനും മടിയൻ

അവർ ഒരേ തൂവൽ പക്ഷികൾ.

No comments:

Post a Comment