Friday, April 24, 2015


ശിലപോലെ ആടി
ഉലയാതെ നില്‍ക്കിലും
തോല്‍ക്കാതെ തോറ്റു
ജയിക്കാതെ ജയിച്ചു
കളിയറിയാതെയൊരു
നിസ്സംഗ ഭാവം മനസ്സില്‍
മരണമൌനങ്ങള്‍ തളംകെട്ടുന്ന
വിരസമാം പകലുകള്‍
അശാന്തി തെളിയുന്ന
ഏകാന്തതയുടെ കരി രാവുകള്‍
തീച്ചൂടിലുരികിയുരുകി നില്‍കുന്ന
ചെടിതന്നില്‍ അവശേഷിക്കും
പ്രതീക്ഷകള്‍ കണക്കെ ചില ചിന്തകള്‍
എവിടെയോ നഷ്ടപെട്ടതിന്‍ വേദന
പ്രതിഫലിപ്പിക്കുന്നോരാ കണ്ണുകള്‍.
ഓര്‍മകളിലിപ്പോളും തളിരിട്ടു
നില്‍കുന്ന സൌഹൃദ ചില്ലകള്‍.
പുലരുവോളമുറങ്ങാതെ
പറഞ്ഞു തീര്‍ത്ത കഥകള്‍,
വിശപ്പിന്റെ തീരാത്ത ഉത്സവങ്ങള്‍
പങ്കിടലുകള്‍, കെട്ടിപ്പിടിത്തങ്ങള്‍.

തീരാതെ പെയ്തൊരാ സ്നേഹമഴയുടെ
ആര്‍ദ്ര താലത്തിലലിഞ്ഞിപ്പോളും
നില്‍ക്കുവാന്‍ മോഹം.
എവിടെയോ പൊട്ടിച്ചു മാറ്റിയ
ബന്ധങ്ങള്‍ വീണ്ടും
കൂട്ടിയിണക്കുവാന്‍ മോഹം

No comments:

Post a Comment